NEWS
പുത്തൻകാവിൽ പ്രതിഷേധ സമ്മേളനം
15/12/2025 09:10 PM IST
nila

ചെങ്ങനൂർ: ചെങ്ങന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ജോസ് കെ. ജോർജിലെ 12 - വാർഡിൽ പരാജയപ്പെട്ട സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ മർദ്ദിച്ചതിൽ പുത്തൻകാവിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം നടത്തി. ഡി. സി. സി. വൈസ് പ്രസിഡൻ്റ് കെ.ആർ മുരളിധരൻ സമ്മേളനം ഉദ്ഘാടനം . കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു ചെയ്തു ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. ആർ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സി. സി. സെക്രട്ടറി സുനിൽ പി. ഉമ്മൻ, ഡി.സി.സി. സെക്രട്ടറിമാരായ പി.വി. ജോൺ, ബിപിൻ മാമ്മൻ, ജോർജ് തോമസ്, ശശി എസ്. പിള്ള, ഗണേഷ് പുലിയൂർ, ദിലിപ് ചെറിയനാട് എന്നിവർ പ്രസംഗിച്ചു പുത്തൻ കാവ് പടിഞ്ഞാറേ പാലത്തിന് സമീപത്തു നിന്ന് ആരംഭിച്ച പ്രതിഷേധറാലി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











